board

അടിമാലി :എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർസെക്കന്റെറി സ്‌കൂളിലെ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ അടിമാലി ഗ്രാമപഞ്ചായത്ത് നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സോളാർ എൽ.ഇ.ഡി വിളക്കുകളും ,ദിശാ ബോർഡുകളും വൃത്തിയാക്കി . ആയിരംഏക്കർ ജനത യു. പി സ്‌കൂൾ പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം പെയിന്റ് അടിച്ച് വൃത്തിയാക്കുകയും ചെയ്തു .എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ, അദ്ധ്യാപകരായ സന്തോഷ് പ്രഭ, അവിനാശ് രാജ് വി .ആർ , അനിരുദ്ധൻ കെ. ആർ, ഷീബ എം ,അശ്വതി കെ .എസ്, അജിമോൻ പി. സി , പി .ആർ രതീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.