edavetty

ഇടവെട്ടി: കല്ലാനിക്കൽ വാർഡിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 79,80 അംഗനവാടികൾ സംയുക്തമായി നടത്തിയ വയോജന ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. . എ.ഡി.എസ് സെക്രട്ടറി ഷേർളി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.സുഭാഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ബേബി തോമസ് കാവാലം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.എം. അബ്ദുൽ സമദ്, സീനിയർ ക്ലർക്ക് യൂസഫ് പി.എം , ക്ലർക്ക് ജയ്‌സൺ എന്നിവർ പ്രസംഗിച്ചു.വയോജനങ്ങൾക്കായി വിവിധ മത്സരങ്ങൾ നടത്തി. കിടപ്പു രോഗികളായവരെ മെമ്പർമാർ വീടുകളിലെത്തി ആദരിച്ചു .ഇടവെട്ടി ഗ്രാമപഞ്ചായത്ത് ജീവനക്കാരുടെ നേതൃത്വത്തിൽ മുതിർന്ന പൗര ഏലിക്കുട്ടി പാണംപീടികയിലിനെ ആദരിച്ചു.