തൊടുപുഴ: ഏത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ രാഷ്ട്രീയ എതിരാളികളെ പോലും അമ്പരിപ്പിച്ചുകൊണ്ട് ഊർജ്ജ്വസ്വലനായി മുന്നിൽ നിന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അനുശോചിച്ചു. അസമത്വവും വർഗീയതയുമായി പോരിനിറങ്ങിയവരെ നിർഭയനായി നേരിട്ട് കേരളത്തിലെ ഇടതുപക്ഷത്തെ കൂടുതൽ ജനകീയമാക്കാൻ കോടിയേരിക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
കോടിയേരിയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന കൗൺസിലംഗം കെ കെ ശിവരാമൻ,വാഴൂർ സോമൻ എംഎൽഎ എന്നിവരും അനുശോചനം അറിയിച്ചു.
 കൊടിയേരി ബാലകൃഷ്ണന്റെ അകാല നിര്യാണത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് .അശോകൻ അനുശോചനംരേഖപ്പെടുത്തി.മികച്ച സംഘാടകനും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്ന കൊടിയേരി ബാലകൃഷ്ണൻ സി പി എമ്മിലെ സൗമ്യ മുഖമായിരുന്നു.അദ്ദേഹമെന്ന് അഡ്വ. എസ്. അശോകൻ അനുസ്മരിച്ചു.
കോൺട്രസ്സ് എസ് ജില്ലാ നേതൃയോഗം സി.പി.ഐ.എം. പൊളിറ്റ് ബ്യൂറേ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനശോചനം രേഖപ്പെടുത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി ഗോപി അദ്ധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ പി.കെ വിനോദ് ,അനിൽ രാഘവൻ, ഹരികുമാർ തോപ്പിൽ , ദിലീപ് പുത്തിരിഎന്നിവർ പ്രസംഗിച്ചു