കട്ടപ്പന : 4998 പുളിയൻ മല ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചു തോവാള ശാഖായോഗം ഭരണ സമിതി അംഗവും ശാഖാ യോഗത്തിന് സ്ഥലം സംഭാവന നൽകിയ ആളുമായ പാലക്കുഴയിൽ വേലായുധന്റെ 28 മത് ചരമ വാർഷികം ആചരിച്ചു ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു. എ.സോമൻ ഉദ്ഘാടനം ചെയ്തു ശാഖായോഗം മുൻ സെക്രട്ടറി കെ എൻ സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി ശാഖാ വൈപ്രസിഡന്റ് പി.എൻ മോഹനൻ സെക്രട്ടറി ജയൻ എം.ആർ യൂണിയൻ കമ്മിറ്റി അംഗം ഇ എ ഭാസ്‌കരൻ അനീഷ് എൻ ബി ഷാജി ചെറിയ കൊല്ലപ്പള്ളി ബിജു കുന്ന നോലിൽ സുരേഷ് അറക്കപറമ്പിൽ വനിത സംഘം പ്രസിഡന്റ് സിന്ധു വിജയൻ സെക്രട്ടറി ബിന്ദു ബാബു കുമാരി സംഘം പ്രസിഡന്റ് ഗായത്രി സതീശൻ സെക്രട്ടറി വൈഗ വിനോദ് എന്നിവർ സംസാരിച്ചു ബി എച്ച് എം എസ് ൽ ഉന്നത വിജയം കരസ്ഥമാക്കിയ അഖില സി ഷാജിയെ ആദരിച്ചു.