മുട്ടം: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിജയദശമി ചടങ്ങുകൾ നാളെ നടക്കും. രാവിലെ എട്ട് മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിനോടനുബന്ധിച്ച് വിദ്യാഗോപാല മന്ത്രാർച്ചനയും നടത്തും. ക്ഷേത്രം മേൽശാന്തി പ്രസാദ് നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.