മുട്ടം: മലങ്കര ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഓഫീസ് സമുച്ഛയത്തിനോട് ചേർന്നുളള കെട്ടിടത്തിലേക്ക് കാടും വള്ളിപ്പടർപ്പും കയറി നശിക്കുന്നു.കോട്ടേഴ്സിലെ ജീവനക്കാരുടെ മാനസിക ഉല്ലാസത്തിന് വേണ്ടി സ്ഥാപിച്ച റിക്രിയേഷൻ ക്ലബ്ബിന്റെ കെട്ടിടമാണ് അധികൃതർ ആരും തിരിഞ്ഞ് നോക്കാതെ നശിക്കുന്നത്.മുട്ടം എം വി ഐ പി ഓഫീസിനോട് ചേർന്നാണ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഈ കെട്ടിടം.കെട്ടിടത്തിലേക്ക് വളർന്ന കാടും വള്ളിപ്പടർപ്പും നീക്കം ചെയ്യാൻ പോലും ആരും തയ്യാറാകുന്നില്ല.സർക്കാർ ഓഫീസും പരിസരവും അതാത് ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ ശുചീകരിച്ച് സംരക്ഷിക്കണം എന്ന് സർക്കാരും ജില്ലാ ഭരണ കൂടവും ആവർത്തിച്ച് നിർദ്ദേശങ്ങൾ നൽകുമ്പോഴാണ് ഇത്തരത്തിലുള്ള വീഴ്ച്ചകളുണ്ടാകുന്നതും.എം വി ഐ പി ക്ക് ഈ കെട്ടിടം ആവശ്യമില്ലെങ്കിൽ വ്യവസ്ഥകളോടെ കുടുംബശ്രീ പോലുള്ളവർക്ക് സംരംഭങ്ങൾക്ക് വേണ്ടി വിട്ട് നൽകാവുന്നതാണ്.കെട്ടിടം നവീകരിച്ചും വഴി സൗകര്യം ലഭ്യമാക്കുകയും ചെയ്താൽ ബിസിനസ് സംരംഭങ്ങൾ ഇവിടെ പ്രവർത്തിപ്പിക്കാവുന്നതാണ്.