fish
അഴുകിയ മത്സ്യം നശിപ്പിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ കയറ്റുന്നു

രാജാക്കാട്: പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കേടായ പിടിച്ചെടുത്ത് നശിപ്പിച്ചു. രാജാക്കാട് ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ആർ.ടി.സി എന്ന മത്സ്യ വ്യാപാര സ്ഥാപനത്തിൽ നിന്നാണ് മീൻ പിടികൂടിയത്. സ്ഥാപനം തുറക്കാത്തതോടെ ദുർഗന്ധം വമിച്ചിരുന്നു. അടുത്തുള്ള മറ്റ് കച്ചവടക്കാരും ഡ്രൈവർമാരും വിവരം അറിയിച്ചതിനെ തുടർന്നാണ് അധികൃതർ പരിശോധന നടത്തിയത്. പുഴുവരിക്കുന്ന നിലയിലായിരുന്നു ചീഞ്ഞ മത്സ്യം. തുടർന്ന് പഞ്ചായത്ത് അസി. സെക്രട്ടറി ജ്യോതിലക്ഷ്മി കുട്ടപ്പന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ഇവ നശിപ്പിക്കുകയായിരുന്നു. കട ഉടമയിൽ നിന്നും പിഴ ഈടാക്കുമെന്നും ലൈസൻസ് റദ്ദു ചെയ്യുമെന്നും സെക്രട്ടറി ആർ.സുജിത് കുമാർ പറഞ്ഞു.