രാജാക്കാട് : ഗ്രാമ പഞ്ചായത്തിന്റെയും ഇടുക്കി യൂണിയൻ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. സതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി പാലക്കാട്ട് അദ്ധ്യക്ഷനായിരുന്നു.

. പഞ്ചായത്തും ഇടുക്കി ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത 28 അംഗങ്ങൾക്കാണ് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയവർക്ക് പ്രസിഡന്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ നിജാസ് എം. മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കിങ്ങിണി രാജേന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജി സന്തോഷ്, വാർഡ് അംഗങ്ങളായ കെ ബി സുബാഷ്, പുഷ്പലത സോമൻ, നിഷ രതീഷ്, ബിൻസു തോമസ്, മിനി ബേബി, പ്രിൻസ് തോമസ്, സുജിത്ത് ടി.കെ, കെ. പി. വത്സ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ബിജു എന്നിവർ സംസാരിച്ചു.