 
രാജാക്കാട്: നിരോധിത ലഹരി വസ്തുക്കളുമായി അന്യസംസ്ഥാനക്കാരൻ പിടിയിൽ. മദ്ധ്യപ്രദേശുകാരനായ കമലാണ് (39) പിടിയിലായത്. ബൈസൺവാലിയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ മയക്കുമരുന്നു വിൽപനയും ഉപയോഗവും നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയത്. പരിശോധനയിൽ 150 പാക്കറ്റ് ഹാൻസും പൊടിരൂപത്തിലുള്ള മറ്റൊരു ലഹരി വസ്തുവും പൊലീസ് പിടികൂടിയത്. എസ്.എച്ച്.ഒ ബി. പങ്കജാക്ഷന്റെ നേതൃത്വത്തിൽ രാജാക്കാട് എസ്.ഐമാരായ ഫ്രാൻസിസ് ജോസഫ്, വിൽസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.