 
പഴയരിക്കണ്ടം :2840ാം നമ്പർഎസ്എൻഡിപി ശാഖ യോഗത്തിന്റെ നേതൃത്വത്തിൽ രവിവാര പാഠശാല കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ശാഖാ പ്രസിഡന്റ് ജയൻ കൊല്ലംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ സെക്രട്ടറി ഷീന അജി,ജോയിന്റ് സെക്രട്ടറി ഉഷ സാബു ,വൈസ് പ്രസിഡന്റ് സലീല സോമൻ , വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ മോഹനൻ , സെക്രട്ടറി മഹിളാമണി സണ്ണി, വൈസ് പ്രസിഡന്റ് പൊന്നമ്മ പത്മനാഭൻ , യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അരവിന്ദ് ചെരുപുറത്ത്, സെക്രട്ടറി അനീഷ് കൊല്ലംപറമ്പിൽ , അനീഷ് തുടങ്ങിയവർ സംസാരിച്ചു.