ഇടുക്കി: ഇടുക്കി ശ്രീധർമ്മശാസ്താ ഗുരുദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പുസ്തക, ആയുധ പൂജകൾ, വിദ്യാരംഭം, വിളക്ക് പൂജ, വിജയമന്ത്രാർച്ചന, ലക്ഷ്മിപൂജ, തുടങ്ങിയ പരിപാടികളോടെ നടക്കുമെന്ന് സെക്രട്ടറി ശ്രീപാൽ അറിയിച്ചു.ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അജിത് ദാസ് മുഖ്യകാർമ്മികത്വം വഹിക്കും.