മാങ്കുളം: ഗാന്ധി ജയന്തി ദിനത്തിൽ സേവനത്തിന്റെമാതൃകയുമായി സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജില്ലാ അസോസിയേഷൻ. മാങ്കുളം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്വന്തമായി വീടില്ലാത്ത ഒരു വീട്ടിലെ മൂന്ന് കുട്ടികളടങ്ങുന്ന കുടുംബത്തിനുമാണ് വീട് നിർമ്മിച്ച് നൽകുന്നത്. വീടിന്റെ തറക്കല്ലിടൽ ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ പ്രസിഡന്റും തൊടുപുഴ മുൻസിപ്പൽ ചെയർമാനുമായ സനീഷ് ജോർജ് നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ ഫാദർ മാത്യു കരോട്ടുകൊച്ചറക്കൽ, മാങ്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിബിൻ ജോസഫ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രവീൺ ജോസ്, പഞ്ചായത്ത് മെമ്പർ ബിജി ലാലു, ജില്ലാ അഡൽറ്റ് കമ്മീഷണർമാരായ ബേബി ജോസഫ്, പി. ഡി. സിസിലി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ജില്ലാ സെക്രട്ടറി സോജൻ അബ്രഹാം, ട്രഷറർ വി. ആർ. രതീഷ്, ട്രെയിനിങ് കമ്മിഷണർ ഡെയ്‌സൺ മാത്യു, റ്റി. സി. മോളി, ഓർഗനൈസിങ് കമ്മിഷണർമാരായ ജീമോൻ അഗസ്റ്റിൻ, ലിസി ജോസഫ്, ഹെഡ്മാസ്റ്റർ വി. എ. ജ്യോതിമോൾ, ഷാജി ജോസഫ്, എ. സി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.