binil

തൊടുപുഴ : പങ്കാളിത്ത പെൻഷൻ പദ്ധതി അടിയന്തിരമായി പിൻവലിക്കണമെന്നും പുന:പരിശോധനാ സമിതി റിപ്പോർട്ട് പ്രസിദ്ധീകരികരിക്കണമെന്നും കേരള ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടഴ്‌സ് യൂണിയനും മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 26 ന് നടക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും വിജയപ്പിക്കാൻ ജില്ലയിലെ മുഴുവൻ ജീവനക്കാരും മുന്നോട്ട് വരണമെന്ന് സംയുക്ത കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എൽ.ഐ.യു ജില്ലാ സെക്രട്ടറി വി.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ, ജില്ലാ സെക്രട്ടറി വി.ആർ. ബിനാമോൾ. ഖജാൻജി കെ.വി.സാജൻ,സംസ്ഥാന കൗൺസിൽ അംഗം ഒ.കെ. അനിൽകുമാർകെ.എ.എച്ച്.ഡി.എം.എസ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഷൗക്കത്തലി, , കെ.എൽ.ഐ.യു ജില്ലാ പ്രസിഡന്റ് ഷൈൻസെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പഠനത്തിൽ മികവ് തെളിയിച്ച അംഗങ്ങളുടെ കുട്ടികൾക്ക് ഉള്ള സമ്മാനദാനവും നടത്തി. എ.എച്ച്.ഡി.എം.എസ്.എ , ജില്ലാ സെക്രട്ടറി ബിനു. പി. അഗസ്റ്റ്യൻ സ്വാഗതവും കെ.എൽ.ഐ.യു ജില്ലാ ജോയിന്റ് സെക്രട്ടറി സി.ജി അജീഷ നന്ദിയും പറഞ്ഞു.