കുടയത്തൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്നലെ വൈകിട്ട് 5ന് കുടയത്തൂർ ജംഗ്ഷന് സമീപമായിരുന്നു അപകടം. ശങ്കരപ്പിള്ളി ചിലമ്പിക്കുന്നേൽ ജോഷിക്കാണ് ( 52 ) പരിക്കേറ്റത്.പരിക്കേറ്റ ജോഷിയെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൂലമറ്റം ഭാഗത്തേക്ക് പോയ മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറുടെ വാഹനത്തിലാണ് പരിക്കേറ്റയാളെ മൂലമറ്റത്തെ ആശുപത്രിയിൽ എത്തിച്ചത്.പരിക്കേറ്റ ജോഷി ജൂനിയർ ഹെൽത്ത് ഇൻസ്പക്ടറാണ്.