പീരുമേട്: താലൂക്കിൽ വിവിധ കേന്ദ്രങ്ങളിൽ കോടിയേരി ബാലകൃഷ്ണൻഅനുസ്മരണ യോഗങ്ങൾ നടത്തി. പീരുമേട്ടിൽ സി.പി.എം. ജില്ലാസെക്രട്ടറിയേറ്റംഗം ആർ തിലകൻ ,തോമസ് ആന്റണി, രാജു വടുതല, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.ജെ. തോമസ് അദ്ധ്യക്ഷനായി. പാമ്പനാറിൽ ചേർന്ന അനുശോചനയോഗം സി ആർ സോമൻ , കെ.എൻ. നെജീബ് , പി.എ. ജേക്കബ്, ബൈ.എം. ബെന്നി എ. രാമൻ ,തോമസ് ആന്റണി ,കെ എ ശേഖർ, ടി ജെ മാത്യു, ജി. മാണിക്യം എന്നിവർ സംസാരിച്ചു ഏലപ്പാറ, വണ്ടിപ്പെരിയാർ, കുമളി പെരുവന്താനംഎന്നിവിടങ്ങളിലും അനുശോചന യോഗങ്ങൾ നടന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി. ബിനു, എം.ജെ. വാവച്ചൻ, ജി. വിജയാനന്ദ്, കെ.എം. ഉഷ, എൻ. സദാനന്ദൻ എന്നിവർ സംസാരിച്ചു.
അടിമാലി:കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അടിമാലിയിൽ അനുശോചന യോഗം നടന്നു.
സി. പി. എംഏരിയ സെക്രട്ടറി ചാണ്ടി പി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. സി. പി. എം ജില്ലാ കമ്മിറ്റി അംഗം ടി കെ ഷാജി, സിപിഐ ജില്ലാ കൗൺസിൽ അംഗം വിനു സ്‌കറിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി എസ് നാസർ, ബിജെപി ജില്ലാ കമ്മിറ്റി അംഗം വി എൻ സുരേഷ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എം പി സൈനുദ്ധീൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി എം ബേബി, കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗം ഇ പി ജോർജ്, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റിയാദ്, സിഎംപി ജില്ലാ സെക്രട്ടറി സി എ കുര്യൻ, മുസ്ലിം ലീഗ് ജില്ലാ ട്രഷരർ കെ എസ് സിയാദ്, എൻസിപി മണ്ഡലം പ്രസിഡന്റ് ടി പി വർഗീസ്, അടിമാലി പ്രസ് ക്ലബ് സെക്രട്ടറി വി .ആർ സത്യൻ എന്നിവർ പ്രസംഗിച്ചു.