തൊടുപുഴ: അംഗണവാടിയിൽ നിന്ന് കുട്ടികൾക്കായി നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇന്നലെ രാവിലെ കുമ്പംകല്ല് ആയപ്പുരക്കൽ ശിഹാബ് സാദിഖിന്റെ വീട്ടിൽ അമൃതംപൊടിയുടെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്. ഒരു മാസം മുമ്പാണ് പതിനാറാം വാർഡിലെ അംഗൻവാടിയിൽ നിന്ന് അഞ്ച് പാക്കറ്റ് പൊടി വാങ്ങിയത്. ഇന്നലെ രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനായി പാക്കറ്റിൽ നിന്ന് പൊടി പുറത്തെടുത്തപ്പോഴാണ് ചത്ത് ഉണങ്ങിയ നിലയിൽ പല്ലിയെ കണ്ടത്. തുടർന്ന് പരാതി നൽകിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.