
ഏലപ്പാറ: ഏലപ്പാറ കോഴിക്കാനം പൂണ്ടിക്കുളം റോഡിന്റെ നിർമ്മാണത്തിലെ തടസം നീങ്ങുന്നു.
ഏലപ്പാറ ഹെലിബറിയ പൂണ്ടിക്കുളം റോഡ് നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് റോഡിനെ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപെടുത്തി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഹെലിബറിയ എസ്റ്റേറ്റ് കമ്പനി ഉടമ റോഡിന് തടസം സൃഷ്ടിച്ചു. റോഡിന് ഭൂമി വിട്ടുനൽകാൻ തയ്യാറാവാതെ വന്നതോടെ റോഡിന്റെ നിർമ്മാണം തടസപ്പെട്ടു. ഇതോടെ പ്രശ്‌നത്തിൽ വാഴൂർ സോമൻ എം എൽ എ ഇടപ്പെടുകയായിരുന്നു. . പ്രശ്‌നപരിഹാരത്തിനായി നിരവധി ചർച്ചകൾ നടന്നു വെങ്കിലും നടപടി വൈകി. ഇതേ തുടർന്ന് കർശന നിലപാടുമായി എം എൽ എയയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തോട്ടമുടമ ഭൂമി വിട്ടുനൽകാൻ തയ്യാറാവുകയും സമ്മത പത്രം നൽകുകയും ചെയ്തു. ഇതോടെ കോഴിക്കാനം പൂണ്ടിക്കുളം നിവാസികളുടെ റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.