തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലെ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിജയദശമി ആഘോഷവും കുട്ടികളെ എഴുത്തിനിരുത്തലും നടന്നു. യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മനോജ്, പി.ടി. ഷിബു, സനോജ് സി.വി, സ്മിത ഉല്ലാസ്, എ.ബി. സന്തോഷ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. വിജയദശമി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കട്ടികൾക്ക് തൊടുപുഴ ഭീമാ ജൂവലറിയുടെ സഹകരണത്തോടെ സമ്മാനങ്ങൾ നൽകി.