
നെടുങ്കണ്ടം: എസ്. എൻ. ഡി. പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ഹരിശ്രീ 2022 എന്നപേരിൽ സഹ്യാദ്രി നാഥ സന്നിധിയിൽ നടന്ന വിദ്യാരംഭത്തിന് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് അക്ഷരദീപ പ്രകാശനം നടത്തി. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ സാന്നിദ്ധ്യത്തിൽ പച്ചടി എസ്. എൻ. ഡി. പി സ്‌കൂൾ പ്രഥമ അദ്ധ്യാപകനും ഗുരുധർമ്മ പ്രചാരകനുമായ ബിജു പുളിക്കലേടത്ത് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, സി എം ബാബു, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സജി ചാലിൽ, ശാന്തമ്മ ബാബു, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ, ജോയിന്റ് സെക്രട്ടറി നിജുമോൻ, കൗൺസിലർമാരായ അഖിൽ പി ജെ, ദിലീപ്, വിഷ്ണു, അതുൽ, മനീഷ്, വനിതാസംഘം വൈസ് പ്രസിഡന്റ് സന്ധ്യ രഘു, ട്രഷറർ ഷിജി കെ ആർ, കൗൺസിലർമാരായ സിനി റെനി, സുമി റെജി, ബീന, സൈബർ സേന ചെയർപേഴ്‌സൻ അമ്പിളി ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.