അടിമാലി: റോഡിലൂടെ നടന്ന് പോകുകയായിരുന്ന 14 കാരനെ ആബുലൻസ് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി മച്ചിപ്ലാവ് കൗങ്ങും പള്ളിയിൽ അർജുൻ പ്രവീൺ (14) നെയാണ് 108 ആ ബുലൻസ് ഇടിച്ചത്. രാജാക്കാട്ടിൽ നിന്നും രോഗിയുമായി കോട്ടയത്തിന് പോയ ആബുലൻസാണ്. അടിമാലി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടത്തിൽ വെച്ച് ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ച് മറ്റൊരു കാറിന്റെ മുൻവശത്തേക്ക് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റു.