പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖ, നമ്പർ 3091 ആഭിമുഖ്യത്തിൽ വിജയദശമി ദിന ത്തോടനുബന്ധിച്ച് വിദ്ധ്യാരംഭവും രവി വാര പാഠശാല പ്രവേശനോൽസവും ബാലജന രൂപീകരണവും നടന്നു. ശാഖാ പ്രസിഡന്റ് അനിൽ രാഘവന്റെ അദ്ധ്യക്ഷതയിൽ രവിവാര പാഠശാല യൂണിയൻ കൺവീനർ അജിമോൻ ചിറയ്ക്കൽ.ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രടറി അജയ് രമണൻ , വൈസ് പ്രസിഡന്റ് വൽസമ്മ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.