മുട്ടം: മുട്ടം മുഹിയിദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായിട്ടുള്ള പ്രാർത്ഥന മഹൽ ഇമാം അബ്ദുല്ല അൽ ഹസനി ഉസ്താദ് നിർവഹിച്ചു.ജമാഅത്ത് പ്രസിഡന്റ് എം എ ഷബീർ അദ്ധ്യക്ഷത വഹിച്ച യോഗം മുട്ടം എസ് എച്ച് ഒ പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സി എം ജമാൽ സ്വാഗതം പറഞ്ഞു.എ എസ് ഐ സിയാദ് എ എം,എക്സൈസ് റെയിഞ്ച് ഓഫീസർ റിയാസ് എന്നിവർ ബോധവൽക്കരണ ക്യാമ്പിന് നേതൃത്വം നൽകി.എസ് ഐ ജമാൽ,അസിസ്റ്റന്റ് ഇമാം സക്കീർ ഹുസൈൻ മൗലവി,പി കെ നാസർ,സമദ് എൻ എം,ബാദുഷ അഷ്റഫ്,എൻ പി ബഷീർ,സിയാദ് ലത്വീഫി എന്നിവർ യോഗത്തിൽ സംസാരിച്ചു.