കട്ടപ്പന: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വാർഷിക പൊതുയോഗവും പുരസ്‌കാര വിതരണവും ഹിൽടൗൺ ഓഡിറ്റോറിയത്തിൽ നടന്നു. യൂത്ത്‌വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തോടനുബന്ധിച്ച് ബിസിനസ് എക്‌സലൻസ് അവാർഡുകളും മറ്റ് ഇതര പുരസ്‌കാരങ്ങളും വിതരണം ചെയ്തു. യൂത്ത്‌വിംഗ് പ്രസിഡന്റ് സിജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് സുകുമാരൻ റിപ്പോർട്ടും ട്രഷറർ എ.കെ. ഷിയാസ് കണക്കും അവതരിപ്പിച്ചു. പുതിയ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് നിർവഹിച്ചു. വനിതാ വിംഗ് ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. നാടക- സിനിമാതാരം ജയ കുറുപ്പ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സനോൺ സി. തോമസ്, സാംസ്‌കാരിക വകുപ്പ് ജില്ലാ കോ-ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട എസ്. സൂര്യലാൽ, സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ദുർഗ മനോജ് എന്നിവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സ്‌നേഹനിധി സഹായ പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ് ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.വി. സജീവിന് നൽകി നിർവഹിച്ചു. ജിന്റു കുര്യൻ, അനീഷ് സെബാസ്റ്റ്യൻ, പി.എസ് സലിം, ഷിജോ തടത്തിൽ, അനിൽ പുനർജനി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സിജോമോൻ ജോസ് പ്രസിഡന്റും എ.കെ. ഷിയാസ് വൈസ് പ്രസിഡന്റും അജിത് സുകുമാരൻ സെക്രട്ടറിയും ശ്രീധർ ഭാരത് ട്രഷറുമായുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു.