
തൊടുപുഴ: സഹകരണ പെൻഷകാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പെൻഷൻ പരിഷ്‌കരണവും ക്ഷാമബത്തയും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ പറഞ്ഞു. കേരള കോ- ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന് സ്വീകരണവും മുതിർന്ന അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പീറ്റർ മാത്യു കണ്ടിരിക്കലിന് ആദരവും നൽകി. ജില്ലാ പ്രസിഡന്റ് എ. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കേരള ബാങ്ക് ഡയറക്ടർ കെ.വി. ശശി ഉദ്ഘാടനം ചെയ്തു. കെ. ദീപക് മുഖ്യപ്രഭാഷണം നടത്തി. കെ.കെ. ജോസഫ്, ടി.സി. രാജശേഖരൻ നായർ, ബിജു മാത്യു, വി.എ. തോമസ്, ടി.ടി. തോമസ് എന്നിവർ സംസാരിച്ചു. ജോസഫ് സേവ്യർ സ്വാഗതവും ടി.എം. അസീസ് നന്ദിയും പറഞ്ഞു.