തൊടുപുഴ: വിശ്വഹിന്ദു പരിഷത്ത് തൊടുപുഴ തത്വവിചാര സരണിയുടെ പ്രതിമാസ വേദാന്ത പഠന ക്ലാസ്സ് ശനിയാഴ്ച്ച നടക്കും. ഹരിനാമ കീർത്തനം ഒരു തത്വവിചാരം എന്ന വിഷയത്തിൽ ആശ പ്രദീപ്കോട്ടയം നയിക്കുന്ന പഠന ക്‌ളാസ് സിവിൽ സ്റ്റേഷന് സമീപംശ്രീവത്സം കെട്ടിട സമുച്ഛയത്തിലെ വി എച്ച്പി ജില്ലാ ആഫീസ് ഹാളിൽ രാവിലെ 10.30 ന് നടക്കും.ക്‌ളാസിൽ പങ്കെടുക്കുന്നവർക്ക് സംശയ നിവാരണത്തിനും അവസരമുണ്ടെന്ന് വിശ്വഹിന്ദു പരിഷത് ജില്ലാ ധർമ്മ പ്രസാർ പ്രമുഖ് വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.