കരിമണ്ണൂർ: റിവർവ്യൂ റസിഡന്റ്സ് അസോസിയേഷന്റെയും കരിമണ്ണൂർ ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ എട്ടിന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജോയി ജോസഫ് ഇളമ്പാശ്ശേരി, സെക്രട്ടറി അഗസ്റ്റിൻ വരിക്കശ്ശേരി എന്നിവർ അറിയിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹോളിഫാമിലി എൽ.പി സ്‌കൂൾ ഹാളിൽ ചേരുന്ന സമ്മേളനം എസ്.എച്ച്.ഒ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ ആമുഖ പ്രസംഗം നടത്തും. ജനമൈത്രി ബീറ്റ് ഓഫീസർ പി.എ. ഷെരീഫ് ക്ലാസ് നയിക്കും.