ആലക്കോട്: കർഷകർക്കും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്കും എഫ്.പി.ഒ കൾക്കും സബ്‌സിഡി നിരക്കിൽ ഡ്രോണുകൾ നൽകുന്ന സ്മാം (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) പദ്ധതിയുടെ പ്രചരണാർത്ഥം ജില്ലയിലെ ആദ്യ ഡ്രോൺ പ്രദർശനവും പ്രവർത്തനരീതി പരിചയപ്പെടുത്തലുംഇന്ന് ഉച്ചക്ക് 2 ന് ആലക്കോട് ഗ്രാമപഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്ത് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മിനി ജെറി അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ കാർഷിക മേഖലയിലെ കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം, ഏരിയൽ സർവ്വേ എന്നീ ആവശ്യങ്ങൾക്കാണ് കൃഷി വകുപ്പ് ഡ്രോണുകളെ ഉപയോഗപ്പെടുത്തുന്നത്.