കുമളി: സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്ത് തല ശുചീകരണ യജ്ഞവും ഹരിത സന്ദേശ ക്യാമ്പയിനും പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. ബാബുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിന്റെ ഭാഗമായി കുമളി കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും യജ്ഞത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എം.സിദ്ദിഖ്, ജിജോ രാധാകൃഷ്ണൻ, വി.സി. ചെറിയാൻ, മെഡിക്കൽ ഓഫീസർ മീര ജോർജ്, ജെ.എച്ച്.ഐ മാടസ്വാമി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.