തേക്കടി: പെരിയാർ കടുവ സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. സെമിനാർ കമ്മറ്റി ചെയർമാൻ സജി വെമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ചിത്രരചന മത്സരങ്ങളും ഉപന്യാസം, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. ജൈവ വൈവിധ്യ സംരക്ഷണം സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഡോ. മനോ മോഹൻ ആന്റണി ക്ലാസുകൾ നയിച്ചു.അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജ്യോതിഷ് കുഴാക്കൽ, പഞ്ചായത്തംഗങ്ങളായ ജിജോ രാധാകൃഷ്ണൻ, രജനി ബിജു, പ്രോഗ്രാം കമ്മറ്റി ചെയർമാൻ മുഹമ്മദ് ഷാജി, വ്യാപാരി വ്യവസായി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം, മുൻ അദ്ധ്യാപകൻ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.