പീരുമേട്: മാർ ബസേലിയോസ് എൻജിനീയറിങ് കോളേജിൽ അന്താരാഷ്ട്ര സ്‌പേയിസ് ഹബ് അമേരിക്കയിലെ വാഷിംഗ് ടണ്ണിലെമാർസ് യൂണിവേഴ്‌സിറ്റിയുടെ എക്‌സിക്യൂട്ടീവ് ഓഫീസർ അഭിഷേക് ഡിഗ്ഗ്വേഥി ഉദ്ഘാടനം ചെയ്തു.കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ
ഐ.എസ്സ്. ആർ. ഒ മെക്കാനിക്കൽ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ കെ അഷറഫ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. ജയരാജ് കൊച്ചുപിള്ള , റിവെഴ്‌ടെക് ഐ.റ്റി. സൊല്യൂഷൻ സ്ഥാപകരായ എം മിഥുൻ , സുദർശൻ, കോളേജ് ഫാക്കൾട്ടി ചെയർപേഴ്‌സൺ ഇന്റെർണൽ അഫേഴ്‌സ് പ്രൊഫ എലിയാസ് ജാൻസൺ,ഫാക്കൾട്ടി ചെയർപേഴ്‌സൺ എക്‌സ്റ്റേർണൽ അഫേഴ്‌സ് പ്രൊഫആനി ചാക്കോ, വിദ്യാർത്ഥി പ്രതിനിധി എബെൽ എന്നിവർ സംസാരിച്ചു.