കരിമണ്ണൂർ : ലഹരിക്കെതിരെയുള്ള ജനമൈത്രി പൊലീസിന്റെ പദ്ധതിയായ 'യോദ്ധാവ്' ക്യാമ്പയിനിന്റെ ഭാഗമായി കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'കുട്ടി യോദ്ധാവ്' എന്ന പേരിൽ ഏകദിന സെമിനാർ നടത്തി. കാളിയാർ സി.ഐ എച്ച്.എൽ. ഹണി ,കോതമംഗലം എസ് ഐ അജി അരവിന്ദ് എന്നിവർ സെമിനാർ നയിച്ചു. കരിമണ്ണൂർ എസ്എച്ച്ഓ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു അദ്ധ്യക്ഷനായിരുന്നു.
സ്റ്റുഡന്റ് പൊലീസ് ഓഫീസർ ജിയോ ചെറിയാൻ സ്വാഗതവും അദ്ധ്യാപകൻ മാത്യു വർഗീസ് നന്ദിയും പറഞ്ഞു.