ഇരട്ടയാർ: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു.
തങ്കമണി പൊലീസ് സ്റ്റേഷൻ, ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ സഹകരണത്തോടെ സ്‌കൂളിൽ നടന്ന പരിപാടി ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ മനുഷ് വി.പി ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. എസ്. പി. സി. ഒ. വിനോദ് പി.പി മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കണ്ടം എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ സലാം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ്. ഐ. സിബി തോമസ്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ്, സ്റ്റാഫ് സെക്രട്ടറി ജയ്‌മോൻ പി.ജോർജ്, തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് ഇരട്ടയാറിലേയ്ക്ക് എസ്.പി.സി, റെഡ് ക്രോസ് കേഡറ്റുകൾ, ഹൈസ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന ബോധവത്ക്കരണ റാലിയും നടത്തി. ഇരട്ടയാർ ബസ് സ്റ്റാന്റിലെത്തിച്ചേർന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി പ്രസംഗിച്ചു. തുടർന്ന് ഇരട്ടയാർ ടൗണിലും ശാന്തിഗ്രാമിലും ലഹരിവിരുദ്ധ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.