തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കണമെന്നും മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നും കേരള അഗ്രികൾച്ചറൽ മിനി സ്റ്റീരീയൽ സ്റ്റാഫ് ഫെഡറേഷൻ ( കാംസഫ് )
ഇടുക്കി ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
26 ന് ജോയിന്റ് കൗൺസിലിന്റ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് ജോമോൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡി.ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.ബിജുമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സുകുമാരൻ,സംസ്ഥാന സെക്രട്ടറി എ.കെ. സുഭാഷ്, ആശ.സി.ജി. എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.എ. ശിവൻ സ്വാഗതവുംജില്ലാ സെക്രട്ടറി ബിനു.വി.ജോസ് നന്ദിയും പറഞ്ഞു.