തൊടുപുഴ: കാൽ നടയാത്രകാർക്കും രജിസ്റ്റർഡ് വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വഴിയോര വാണിഭ കച്ചവടങ്ങൾ നിയന്ത്രിക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടപടികൾ എടുക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പിള്ളിൽ ആവശ്യപ്പെട്ടു.തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ ദ്വി വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ നേതാക്കൾക്ക് സ്വീകരണവും നൽകി. ജനറൽ സെക്രട്ടറി ആർ. രമേശ് റിപ്പോർട്ടും ട്രഷറർ തോമസ് കുരുവിള കണക്കുകളും അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫീസർ വി.ജെ. ചെറിയാന്റെ മേൽനോട്ടത്തിൽ നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി എൻ.പി. ചാക്കോ, ജനറൽ സെക്രട്ടറിയായി സാലി എസ്. മുഹമ്മദ്, ട്രഷററായി തോമസ് കുരുവിളയും, വൈസ് പ്രസിഡന്റ്മാരായി, ജോവാൻ ജേക്കബ്, ബിജി ചിറ്റാട്ടിൽ,സെക്രട്ടറിമാരായി ബിജോയ് ജെയിംസ്, മൊയ്ദീൻ കുട്ടി, രവീന്ദ്രൻ, ഷാജി വർഗീസ്, സണ്ണി ജോസഫ്, ഷാമോൻ തോമസ്, ബിനു ചെറിയാൻ എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ ജനറൽ സെക്രട്ടറി സാലി എസ്. മുഹമ്മദ് നന്ദി പറഞ്ഞു.