newman
തൊടുപുഴ ന്യൂമാൻ കോളേജിൽ എൻ എസ് എസ് ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണത്തിെന്റെ ഭാഗമായി നടത്തിയ ഫ്‌ളാഷ് മോബ്‌

തൊടുപുഴ: കാമ്പസിൽ 1956 കാലഘട്ടം പുനസൃഷ്ടിച്ച് തൊടുപുഴ ന്യൂമാൻ കേളേജ് എൻ.എസ്.എസ് യൂണിറ്റ്

. ഒരു മാസത്തെ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായാണ് എൻ.എസ്.എസ് യൂണിറ്റ് ലഹരിയില്ലാ കാലം പുനരാവിഷ്‌കരിച്ചത്. വിദ്യാർഥികൾ തയ്യാറാക്കിയ പ്രദർശന നഗരിയിൽ 1956 ലെ കേരളപ്പിറവി കാലഘട്ടത്തെയാണ് പുനസൃഷ്ടിച്ചത്. ഇതിനായി പഴയകാല കടകൾ മുതൽ സിനിമാ കൊട്ടകയും നാരങ്ങാവെള്ള കടയും വരെ ഒരുക്കി. ഒരോ സ്റ്റാളുകൾക്ക് മുന്നിലും വശങ്ങളിലും ലഹരി വിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ പ്ലാക്കാർഡുകളും തൂക്കിയിരുന്നു.

പൂർവ്വകാല കേരള പഴമയുടെയും ലഹരി വിരുദ്ധ കേരളത്തിന്റെയും സന്ദേശവുമായിണ് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പ്രദർശന നഗരി ഒരുക്കിയതെന്ന് സംഘാടകർ പറഞ്ഞു. ലഘു ഭക്ഷണ സാധനങ്ങളും കരകൗശല വസ്തുക്കളും വാങ്ങാനും ലഘു വിനോദത്തിനും ഉള്ള സൗകര്യവും പ്രദർശന നഗരിയിൽ ഒരുക്കിയിരുന്നു.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിന്റെയും പ്രദർശന നഗരിയുടേയും ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവഹിച്ചു. കേളേജ് പ്രിൻസിപ്പാൾ ഡോ.ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പാൾ ഡോ. സാജു എബ്രഹാം, ബർസാർ ഫാ. ബെൻസൺ ആന്റണി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ നോയൽ റോസ്, ഡോ.ജെറോം.കെ.ജോസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കാമ്പസിൽ വിദ്യാർഥികൾ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം എം.എൽ.എയുടെ നേതൃത്വത്തിൽ പ്രദർശന നഗരിയിൽ സന്ദർശനം നടത്തി.