തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിലെ പ്രഥമ പൊതുയോഗം ചേർന്നു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കെ. കൊച്ചുമല്ലിശ്ശേരിയിൽ അദ്ധ്യക്ഷനായി. ഇടവെട്ടി പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട എം.ബി വിജയകുമാറിന് ക്ഷേത്ര ഭരണസമിതിയുടെ ഉപഹാരം ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് കൈമാറി. കവയത്രി രമ പി. നായർക്ക് റിട്ട. അദ്ധ്യാപകൻ ജനാർദ്ദനൻ നായർ ഉപഹാരം നൽകി. അനൂപ് ഒ.ആർ ഊരിലക്കരയിൽ (പ്രസി.), ശ്രീഹരി അനിൽ കിഴക്കനാട്ട് (സെക്രട്ടറി.), പ്രശാന്ത് പി.പി. പുത്തൻപുരയിൽ (ഖജാൻജി.), കൃഷ്ണദാസ് കെ. കൊച്ചുമല്ലിശ്ശേരിയിൽ (വൈ. പ്രസി), വിജീഷ് കെ.റ്റി. കയ്യാത്ത് പറമ്പിൽ (ജോ. സെക്ര.), വിനോദ് ജി വളനയനാൽ, ബിജു കെ.കെ കുരികുന്നേൽ, സുഭാഷ് സി.ടി. ചെറുപ്ലാക്കൽ, മുരളി പി.ജി. പുതുമന, രാജേന്ദ്രനാഥൻ തച്ചു കുഴിയിൽ, ജ്യോതിഷ് കുമാർ വി.ബി വളയനാൽ, സനിൽകുമാർ കൊച്ചുപ്ലാക്കൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.