പീരുമേട്: കേരളാ പോലീസ് നടപ്പിലാക്കുന്ന യോദ്ധവ് പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനത്തും പാമ്പനാറ്റിലും ബഹുജന റാലിയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു
പീരുമേട് ജനമൈത്രി പൊലീസിന്റെയും വിവിധ സ്‌കൂൾ കോളേജ് സംഘടനകൾ എന്നിവരുടെയും സഹകരണതത്തോടെയാണ് പരിപാടി നടത്തിയത് പീരുമേട് ഡിവൈ എസ് പി കുര്യാക്കോസ് ജെ. റാലി ഫ്‌ളാഗ് ഓഫ് ചെയ്തു .കുട്ടിക്കാനം മരിയൻ കോളേജ് പ്രിൻസിപ്പാൾ ഡോ: അജിമോൻ ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . രജനീഷ് കുമാർ .എസ് ഐ . നൗഷാദ് ഒ എച്ച് . തുടങ്ങിയവർ സംസാരിച്ചു.
കുട്ടിക്കാനത്ത നടന്ന പരിപാടിയിൽ മരിയൻ കോളേജ് ഐ എച്ച് ആർ ഡി കോളേജ് . സെന്റ് പയസ് . ഓട്ടോ ടാക്‌സി വ്യാപാരികൾ എന്നിവർ പങ്കെടുത്തു. പാമ്പനാറ്റിൽ നടന്ന പരിപാടിയിൽ എസ് എൻ കോളേജ് ,അയ്യപ്പ കോളേജ് ,പാമ്പനാർ സർക്കാർ ഹൈസ്‌കൂൾ , പാമ്പനാർ വ്യാപാരികൾ, ടാക്‌സി ഡ്രൈവർമാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .തുടർന്ന് ഫ്‌ളാഷ് മോബും നടന്നു