നെടുങ്കണ്ടം: പലചരക്ക് കടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച പാൻ മസാല ഉടുമ്പൻചോല പൊലീസ് പിടികൂടി.

വട്ടക്കണ്ണിപാറ സ്വദേശി അനുവിനെയാണ് 15 പായ്ക്കറ്റ് പാൻ മസാലപിടികൂടിയത്. ഉടുമ്പൻചോല സി ഐ അബ്ദുൾ കനിയുടെ നേതൃത്വത്തിലുള പൊലീസ് സംഘം പട്രോളിംഗിന്റെ ഭാഗമായി എത്തിപ്പോൾ പൊലീസിനെ കണ്ട് കടയിൽ നിന്നും സാധനം എടുത്ത് മറ്റൊരിടത്ത് ഒളിപ്പിക്കാൻ പോകുന്നിടയിലാണ് പിടികൂടിയത്. കേസെടുത്ത് ജാമ്യത്തിൽ വിട്ടയച്ചു