തൊടുപുഴ: എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാപകനേതാവ് ശിബ്ദാസ്‌ഘോഷിന്റെ ജൻമശതാബ്ദി ആചരണത്തിന്റെ ഭാഗമായി ജില്ലാതല പഠനക്യാമ്പ് ഇന്നും നാളെയും പൂമാലയിൽ നടക്കും. ആദ്യദിവസം മാർക്‌സിസവും മനുഷ്യസമൂഹത്തിന്റെ വികാസവും എന്ന വിഷയത്തിലുള്ള ക്യാമ്പ് എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം മിനി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. കുമാർ ഉദ്ഘാടനം ചെയ്യും.