തൊടുപുഴ : പാദവാർഷിക പരീക്ഷ കഴിഞ്ഞ് സ്‌കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും രണ്ടാം ഭാഗം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്താത്തതിനാൽ അദ്ധ്യയനം താളം തെറ്റുന്നു . രണ്ടാം പാദത്തിൽ സ്‌കൂൾ തലം മുതൽ കലാ, ശാസ്ത്ര , കായിക മേളകൾ നടക്കുന്നതിനാൽ പാഠപുസ്തകം ലഭിക്കാൻ ഇപ്പോൾ നേരിടുന്ന കാലതാമസം വിദ്യാലയങ്ങളിൽ നടക്കുന്ന അദ്ധ്യയനത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കുന്നതാണെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി എം നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി .ഡി. എബ്രഹാം , ജില്ലാ സെക്രട്ടറി സജി റ്റി ജോസ് , മുഹമ്മദ് ഫൈസൽ ,ജോളി മുരിങ്ങമറ്റം , ബിജോയി മാത്യു ,എം വി ജോർജുകുട്ടി , കെ രാജൻ , ജോയി ആൻഡ്രൂസ് , അജീഷ് കുമാർ ടി ബി , ഷിന്റോ ജോർജ് , അനീഷ് ജോർജ് , സുനിൽ റ്റി തോമസ് , സിബി കെ ജോർജ് , രാജിമോൻ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു .