ഇടുക്കി: കടകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ ജോലി ചെയ്യുന്ന തൊഴിലാളികൾ, ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി തൊഴിലാളികൾ എന്നിവരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതനം ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബർ 12 നു യഥാക്രമം രാവിലെ 11 നും 11.30 നും എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ലൈബ്രറി ഹാളിൽ നടത്തും. മേൽപറഞ്ഞ മേഖലകളുമായി ബന്ധപ്പെട്ടു ജില്ലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ അതതു യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ഇടുക്കി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.