ഇടുക്കി:പ്രൈംമിനിസ്റ്റേഴ്‌സ് നാഷണൽ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം 2022) യുടെ ഭാഗമായി ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള ഒക്ടോബർ 10 ന് രാവിലെ 9 ന് കട്ടപ്പന ഗവ. ഐ.ടി.ഐ യിൽ നടത്തും. മേളയിൽ വിവിധ ട്രേഡുകളിൽ ഐ.ടി.ഐ ട്രേഡ് ടെസ്റ്റ് പാസായ എല്ലാ ട്രെയിനികൾക്കും പങ്കെടുക്കാം. വിവിധ ട്രേഡുകളിൽ ട്രേഡ് ടെസ്റ്റ് പാസായ ഐ.ടി.ഐ ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങൾക്ക് മേളയിൽ നേരിട്ട് പങ്കെടുത്ത് ട്രെയിനികളെ തിരഞ്ഞെടുക്കാം. ട്രെയിനികളെ ആവശ്യമുളള സ്ഥാപനങ്ങളും പരിശീലനം ആഗ്രഹിക്കുന്ന ട്രെയിനികളും 'dgt.gov.in/appmela2022/' പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് ഫോൺ: 04862 272216.


വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്

അപേക്ഷ ക്ഷണിച്ചു

ഇടുക്കി :ജില്ലയിൽ നിന്ന് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2022 മാർച്ച് 31 വരെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളിൽ നിന്ന് 2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനത്തിൽ എട്ടാം തരം മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 31 വരെ ജില്ലാ ഓഫീസിൽ സ്വീകരിക്കും. അപേക്ഷ ഫോം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്ന് നേരിട്ടും കൂടാതെ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://kmtwwfb.org ൽ നിന്നും ഡൗൺലോഡ് ചെയ്തും എടുക്കാം. അപേക്ഷയോടൊപ്പം ഫോൺ നമ്പർ കൂടി രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862220308.