തൊടുപുഴ :ജില്ലാ ആശുപത്രിയിലെ നവീകരിച്ച ഒ.പി ബ്ലോക്കും ഡയാലിസിസ് യൂണിറ്റിന്റെ വിപുലീകരണത്തിനായി സ്ഥാപിച്ച ആർ.ഒ പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണും ആർ.ഒ പ്ലാന്റിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ആഫീസർ ഡോ.സുരേഷ് വർഗീസും നിർവ്വഹിച്ചു.
നാഷണൽ ഹെൽത്ത് മിഷൻ മുഖേന അനുവദിച്ച 6.28 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്ലാന്റ് നിർമ്മിച്ചത്. പുതിയ പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ രോഗികൾക്ക് ജില്ലയിൽ ഡയാലിസിസ് സൗകര്യം ലഭ്യമാവും. മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ.അബ്ദുൾ കരീം, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ് എൻ., ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എൻ എന്നിവർ പങ്കെടുത്തു.