അണക്കര: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി അണക്കര ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീർണാകുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. വണ്ടന്മേട് എസ്. എച്ച്. ഒ നവാസ് വി. എസ്. ക്ലാസ് നയിച്ചു.