പെരുവന്താനം: ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് പദ്ധതിക്ക് പെരുവന്താനം പഞ്ചായത്തിൽ തുടക്കമായി. ഹരിതകർമ സേനാ പ്രസിഡന്റ് നിർമ്മല ദേവിക്ക് ക്യുആർ കോഡ് കൈമാറി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു.
ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം മുഖേന ഹരിത കർമ സേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ എത്രയെന്നും അവ എങ്ങനെ സംസ്‌കരിക്കുന്നുവെന്നുമുള്ള വിവരങ്ങൾ ഇനി മൊബൈൽ ഫോണിലൂടെ അറിയാൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ ബൈജു ഇ. ആർ., താൻസി വി., സാലിക്കുട്ടി ജോസഫ്, നിജിനി ഷംസുദ്ദീൻ, ഷീബ ബിനോയ്, ഗ്രേസി ജോസ്, സുരേഷ് എം. സി., എബിൻ വർക്കി, പ്രഭാവതി ബാബു, സിജി എബ്രഹാം, പഞ്ചായത്ത് സെക്രട്ടറി വിനോദ് ബി., പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എ. എസ.് പൊന്നമ്മ, വി. ഇ. ഒ. ത്യാഗരാജൻ ടി., ഹരിത കർമസേന സെക്രട്ടറി പ്രഗൽഭ വിനോദ്, ഹരിതകർമസേനാ ട്രെയിനർ പ്രിയ, കെൽട്രോൺ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.