തൊടുപുഴ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗ്രാമപഞ്ചായത്തിന്റെയും,ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ ന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ലൈൻ ഡിപ്പാർട്ട്‌മെന്റ്‌സ്, ഐ എസ് എ പ്രതിനിധികൾ, എന്നിവർക്കായുള്ള ജലഗുണനിലവാര പരിശോധന പരിശീലനം നടത്തി. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ പരിശീലന പരിപാടി വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം .എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി മുഖ്യാതിഥിയായ പരിപാടിയിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജീവ് ഭാസ്‌കരൻ അദ്ധ്യക്ഷത വഹിച്ചുആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജഗദമ്മ വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദിവ്യ അനീഷ് എന്നിവർ പ്രസംഗിച്ചു.ഗാന്ധിജി സ്റ്റഡി സെന്റർ മുഖ്യകാര്യദർശി ഡോ. ജോസ് പോൾ, സ്റ്റഡി സെന്റർ പ്രൊജക്ട് ഓഫീസർ കുമാരി അഞ്ജലി വർഗ്ഗീസ് എന്നിവർ ജലഗുണനിലവാര പരിശോധന പരിശീലന ക്ലാസ്സുകൾ നയിച്ചു.വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആന്റണി ഇ. ജെ., അസി. എഞ്ചിനീയർ അജീഷ് ജോർജ് എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഗാന്ധിജി സ്റ്റഡി സെന്റർ പ്രൊജക്ട് ഓഫീസർ അനീഷ് റ്റി എസ് സ്വാഗതവും പഞ്ചായത്ത് മെമ്പർ ജിജോ ജോസഫ് നന്ദിയും പറഞ്ഞു.