പോത്തിൻകണ്ടം: 1361എസ്എൻഡിപി പോത്തിൻകണ്ടം ശാഡയിൽ കുമാരി സംഘം, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർക്കായി ഏകദിന ക്യാമ്പ് നടത്തി. എസ്എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.'ദി ക്യാപ്ടൻസ് വോയിസ് ' എന്ന പ്രോഗ്രാമിൽ കുട്ടികളുമായി എസ്എൻഡിപി യോഗത്തെക്കുറിച്ചും ബിസിനസ് സംരംഭങ്ങളെയും കുറിച്ച് അശയ വിനിമയം നടത്തി. കരുണാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പി എസ് സി അവയർനസ് ക്ലാസ് നൽകി,. യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി അംഗം സജീഷ് മണലേൽ ബോധവൽക്കരണ ക്ലാസ് നടത്തി.ദി ലീഡേഴ്സ് ടോക്ക് എന്ന പ്രോഗ്രാമിൽ മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, വൈസ് പ്രസിഡന്റ് വിധു എ സോമൻ, ശാഖാ യോഗം പ്രസിഡന്റ് പി കെ തുളസീധരൻ , ശാഖാ വൈസ് പ്രസിഡന്റ് ജയപ്രകാശ്, ശാഖാ സെക്രട്ടറി വിനു .എസ് യൂണിയൻ കമ്മിറ്റി അംഗം മധു എം.കെ,
യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിനീഷ് കെ പി യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സുബീഷ് വിജയൻ യൂണിയൻ സൈബർ സേന കൺവീനർ അരുൺ, യൂത്ത് മൂവമെൻ് സെക്രട്ടറി അരുൺ നെടുംപള്ളിയിൽ കുമാരി സംഘം പ്രസിഡന്റ് ആഷിക ഷിബു കുമാരി സംഘം സെക്രട്ടറി ശ്യാമിലി ശശി
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു