കരിമണ്ണൂർ : ലഹരിക്കെതിരെയുള്ള ജനമൈത്രി പൊലീസിന്റെ പദ്ധതിയായ 'യോദ്ധാവ്' ക്യാമ്പയിനിന്റെ ഭാഗമായി കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ഹോളി ഫാമിലി എൽപി സ്‌കൂൾ എന്നിവിടങ്ങളിലെ രക്ഷിതാക്കൾക്കായി സെമിനാർ നടത്തി. ഇടുക്കി നാർകോട്ടിക് സെൽ സീനിയർ സി.പി.ഓ സി.കെ. മഹേഷ് സെമിനാർ നയിച്ചു. സെമിനാർ കരിമണ്ണൂർ എസ്എച്ച്ഓ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷനായിരുന്നു.

കരിമണ്ണൂർ ഹോളി ഫാമിലി എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. റ്റി. തോബിയാസ്, ഗ്രാമപഞ്ചായത്തംഗവും പി.റ്റി.എ പ്രസിഡന്റുമായ ലിയോ കുന്നപ്പിള്ളിൽ, എം.പി.റ്റി.എ പ്രസിഡന്റ് ജോസ്മി സോജൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയ്ക്ക് ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം നന്ദിയും പറഞ്ഞു.