13 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുത്തു
തൊടുപുഴ: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് വിദ്യാർത്ഥികളടക്കം ഒൻപതു പേർ മരിച്ച പശ്ചാത്തലത്തിൽ നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളാണ് പല മേഖലകളിലായി വ്യാപക പരിശോധന നടത്തിയത്. രാവിലെ മുതൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുത്തു. തൊടുപുഴ മേഖലയിൽ പത്തു ബസുകൾ പരിശോധന നടത്തിയതിൽ നിയമലംഘനം കണ്ടെത്തിയ രണ്ടു ബസുകൾക്കെതിരെ നടപടിയെടുത്തു.
ബസുകളിൽ കുടുതൽ ആകർഷണീയത വരുത്താനായി അധികമായി ഘടിപ്പിച്ചിരുന്ന സംവിധാനങ്ങൾ അഴിച്ചു മാറ്റാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. വടക്കഞ്ചേരി അപകടത്തെ തുടർന്ന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദ യാത്രകൾ റദ്ദു ചെയ്തിരുന്നു. ഇതു കൂടാതെ പരിശോധന ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ ടൂറിസ്റ്റ് ബസുകൾ ഇന്നലെ കാര്യമായി നിരത്തുകളിലുണ്ടായിരുന്നില്ല. ഇന്നു പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറിയിച്ചു.
വേഗപ്പൂട്ടിൽ
കൃത്രിമം വേണ്ട
ബസിനുള്ളിൽ വിവിധ വർണവെളിച്ചത്തിനായുള്ള ലൈറ്റുകൾ, കൂടുതൽ പൈപ്പുകളുള്ള കാതടപ്പിക്കുന്ന എയർ ഹോണുകൾ,
ബസുകളിലെ വേഗം നിയന്ത്രിക്കാനുള്ള വേഗപ്പൂട്ടുകളിൽ കൃത്രിമത്വം കാട്ടുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. പല ബസുകളിലും വേഗപ്പൂട്ട് സംവിധാനം അഴിച്ചു മാറ്റുകയോ വേഗ നിയന്ത്രണത്തിൽ മാറ്റം വരുത്തിയോ ആണ് സർവീസ് നടത്തുന്നത്. ഇന്നലെ വേഗപ്പൂട്ടില്ലാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനെതിരെ വണ്ടിപ്പെരിയാർ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ബസിനുള്ളിൽ പുകയടിക്കാനുള്ള സ്‌മോക്കർ എന്നിവ ഉൾപ്പെടെയാണ് പല ടൂറിസ്റ്റ് ബസുകളിലും ഘടിപ്പിക്കുന്നത്.ഇത്തരത്തിൽ നിയമവിധേയമല്ലാത്ത സംവിധാനം സ്ഥാപിച്ചാൽ കർശന നടപടിയെടുക്കും.