തൊടുപുഴ: തൊടുപുഴ
മർച്ചന്റ്‌സ് യൂത്ത് വിങ് വാർഷിക പൊതുയോഗം തൊടുപുഴ വ്യാപാര ഭവനിൽ നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ് താജു എം.ബി അധ്യക്ഷത വഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജന:സെക്രട്ടറി രമേഷ് പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി.വി.എസ് ജില്ലാ ട്രഷറർ ആ.ർ രമേഷ് കെ.വി.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് ആർ. ജയശങ്കർ, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, യൂണിറ്റ് ജന:സെക്രട്ടറി സജി പോൾ, യൂണിറ്റ് ട്രഷറർ കെ.എച്ച് കനി, മുൻ പ്രസിഡന്റ് ടി.സി രാജു തരിണിയിൽ, വൈസ് പ്രസിഡന്റ് റിയാസ് വി.എ, അനസ് പെരുനിലം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഭരണ സമിതി തെരെഞ്ഞെടുപ്പ് ജില്ലാ വരണാധികാരി ആർ രമേഷ് നിയന്ത്രിച്ചു.മർച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റായി പ്രജീഷ് രവിയേയും ജനറൽ സെക്രട്ടറിയായി ജോഷി
ഓട്ടോജെറ്റിനേയും തെരഞ്ഞെടുത്തു. ട്രഷററായി സിയാദ് പി.എം വൈസ് പ്രസിഡന്റുമാരായി രമേഷ് പി.കെ,പ്രശാന്ത് വിജയൻ, സെക്രട്ടറിമാരായി ബിനു മാത്യു, സിനാജ് പി.ഐ എന്നിവരെയും മുപ്പത് അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ക്യാപ്ഷൻ...

തൊടുപുഴ മർച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് പ്രജീഷ് രവിയും ജനറൽ സെക്രട്ടറി ജോഷി ഓട്ടോജെറ്റും.